Showing posts with label Krupasanam Prathyaksheekarana prarthana print format. Show all posts
Showing posts with label Krupasanam Prathyaksheekarana prarthana print format. Show all posts

Friday, July 1, 2022

Kreupasanam Morning Prayer (പ്രത്യക്ഷീകരണ പ്രാർത്ഥന)

കൃപാസനം പ്രത്യക്ഷീകരണ പ്രാർത്ഥന 'കൃപാസനം ഉടമ്പടി' എടുത്തവരും, 'ലൈറ്റ് എ കാൻഡിൽ പ്രെയർ' അപേക്ഷ കൊടുത്തവരും എല്ലാ ദിവസവും പ്രഭാതത്തിൽ (രാവിലെ) 5:30 -നു പച്ച മെഴുകുതിരി കത്തിച്ചു ഭക്തി വിശ്വാസത്തോടെ  ചൊല്ലേണ്ടതാകുന്നു. 

ഈ പ്രാർത്ഥന ഭക്തിയോടെ ചൊല്ലിയ അനേകം ദൈവമാതൃ ഭക്തർ തങ്ങൾക്കു പരിശുദ്ധ അമ്മയുടെ സാമീപ്യവും സുഗന്ധ അഭിഷേകവും, ദർശനവും ലഭിച്ചതായി സാക്ഷ്യപെടുത്തുകയുണ്ടായി. 

പ്രാർത്ഥിക്കുന്ന ഭക്തർക്ക് തങ്ങളുടെ നിയോഗങ്ങൾ താന്താങ്ങളുടെ വിശ്വാസത്തിന്റെ തോതനുസരിച്ചും നിറവേറ്റുന്ന സൽകൃത്യങ്ങളുടെ/ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ മനോഭാവത്തിനനുസരിച്ചും അല്ഫുതകരമായി പെട്ടെന്ന് സാധിച്ചുകിട്ടുന്നു! 

കർത്താവും ദൈവവുമായ ഈശോ മിശിഹാക്കു ഒന്നും അസാധ്യമല്ലാത്തതിനാൽ നമ്മൾക്കു ദൈവഹിതപ്രകാരം ആവശ്യമായതെല്ലാം പ്രാർത്ഥിച്ചു നേടിയെടുക്കാം.

Note: പ്രാർത്ഥനാ നിയോഗങ്ങൾ ലഭിച്ചതിനു ശേഷവും യേശുകർത്താവിനോടും പരിശുദ്ധ ദൈവ മാതാവിനോടും നന്ദിയും സ്നേഹവുമുള്ളവരായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമേ....