Kreupasanam Online Udambadi, Prayers, Miracles, Testimonies, Virtual Light a Candle, News, viral testimony videos
Friday, July 1, 2022
Kreupasanam Morning Prayer (പ്രത്യക്ഷീകരണ പ്രാർത്ഥന)
കൃപാസനം പ്രത്യക്ഷീകരണ പ്രാർത്ഥന 'കൃപാസനം ഉടമ്പടി' എടുത്തവരും, 'ലൈറ്റ് എ കാൻഡിൽ പ്രെയർ' അപേക്ഷ കൊടുത്തവരും എല്ലാ ദിവസവും പ്രഭാതത്തിൽ (രാവിലെ) 5:30 -നു പച്ച മെഴുകുതിരി കത്തിച്ചു ഭക്തി വിശ്വാസത്തോടെ ചൊല്ലേണ്ടതാകുന്നു.
ഈ പ്രാർത്ഥന ഭക്തിയോടെ ചൊല്ലിയ അനേകം ദൈവമാതൃ ഭക്തർ തങ്ങൾക്കു പരിശുദ്ധ അമ്മയുടെ സാമീപ്യവും സുഗന്ധ അഭിഷേകവും, ദർശനവും ലഭിച്ചതായി സാക്ഷ്യപെടുത്തുകയുണ്ടായി.
പ്രാർത്ഥിക്കുന്ന ഭക്തർക്ക് തങ്ങളുടെ നിയോഗങ്ങൾ താന്താങ്ങളുടെ വിശ്വാസത്തിന്റെ തോതനുസരിച്ചും നിറവേറ്റുന്ന സൽകൃത്യങ്ങളുടെ/ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ മനോഭാവത്തിനനുസരിച്ചും അല്ഫുതകരമായി പെട്ടെന്ന് സാധിച്ചുകിട്ടുന്നു!
കർത്താവും ദൈവവുമായ ഈശോ മിശിഹാക്കു ഒന്നും അസാധ്യമല്ലാത്തതിനാൽ നമ്മൾക്കു ദൈവഹിതപ്രകാരം ആവശ്യമായതെല്ലാം പ്രാർത്ഥിച്ചു നേടിയെടുക്കാം.
Note: പ്രാർത്ഥനാ നിയോഗങ്ങൾ ലഭിച്ചതിനു ശേഷവും യേശുകർത്താവിനോടും പരിശുദ്ധ ദൈവ മാതാവിനോടും നന്ദിയും സ്നേഹവുമുള്ളവരായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമേ....
Subscribe to:
Post Comments (Atom)
GOOD WAY TO START DAYS PRGRMME
ReplyDelete