Showing posts with label Kreupasanam Rosary Rally schedule. Show all posts
Showing posts with label Kreupasanam Rosary Rally schedule. Show all posts

Wednesday, October 12, 2022

Kreupasanam Maha Japamala Rally 2022 മഹാജപമാല റാലി


കൃപാസനത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഒക്‌ടോബർ മാസത്തിൽ ഭക്തി നിർഭരമായി നടത്തിവരുന്ന ഒരു മഹത്തായ പരിപാടിയാണ് ജപമാല റാലി! കഴിഞ്ഞ രണ്ടു വർഷങ്ങൾ കോവിഡ് പ്രോട്ടോകോൾ നിലനിന്നിരുന്നതിനാൽ അത് നടത്താൻ സാധിച്ചില്ല. എന്നാൽ ഈ വർഷം വളരെ വിപുലമായി പരിശുദ്ധ ജപമാല റാലി നടത്താൻ കൃപാസനവും ആലപ്പുഴ കത്തോലിക്കാ രൂപതയും തീരുമാനിച്ചിരിക്കുന്നു എന്ന വാർത്ത പരിശുദ്ധ ദൈവ മാതാവിന്റെ ഭക്തരെ കൃപാസനം ഡയറക്ടർ ബഹു ജോസഫ് വലിയവീട്ടിൽ അച്ഛൻ അറിയിച്ചുകൊള്ളുന്നു!

2022 ഒക്ടോബർ മാസം 29 ശനിയാഴ്ച രാവിലെ കൃത്യം 7 മണിക്ക് കൃപാസനത്തിൽനിന്നു മഹാ ജപമാല റാലി ആരംഭിക്കും! ഏകദേശം 12  കിലോമീറ്റർ അകലെയുള്ള അർത്തുങ്കൽ ബസിലിക്ക പള്ളിയിൽ ഉച്ചയോടുകൂടെ എത്തിച്ചേരും. ജപമാല റാലിയിൽ വരുന്ന മാതൃഭക്തർ മുഴുവൻ ദേവാലയത്തിൽ എത്തുന്നതുവരെ പള്ളിയിൽ ദിവ്യകാരുണ്യ ആരാധന തുടർന്നുകൊണ്ടിരിക്കും. ഉച്ചകഴിഞ്ഞു 1.00 മണിക്ക് അർത്തുങ്കൽ പള്ളിയിൽ ആലപ്പുഴ രൂപത മെത്രാൻ അഭി ജെയിംസ് റാഫേൽ  ആനാപറമ്പിൽ  പിതാവ് ദിവ്യ ബലി അർപ്പിക്കും! 

ജപമാല റാലിയിൽ ത്യാഗപൂർവം ഭക്തിയോടെ പങ്കെടുക്കുന്നവർക്ക് അനുഗ്രഹങ്ങളുടെ പെരുമഴ പെയ്യുന്നതായി മുൻപുള്ള റാലികളിൽ സംബന്ധിച്ചിട്ടുള്ള അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് സാധിക്കുന്നവർ എല്ലാവരും, പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുവാൻ ഈ മഹാജപമാല റാലിയിൽ പങ്കെടുക്കുവാൻ ശ്രമിക്കുക.