Friday, October 28, 2022

Kreupasanam Maha Japamala Rally 3rd Announcement Fr VP Joseph


കൃപാസനം മഹാജപമാലറാലി മൂന്നാമത്തെ അറിയിപ്പ്:

2022 ഒക്ടോബർ മാസം 29 -നു (ശനിയാഴ്ച) ആലപ്പുഴ കൃപാസനത്തിൽനിന്നും ആരംഭിച്ചു അർത്തുങ്കൽ പള്ളിയിൽ ദിവ്യബലിയോടും ദിവ്യകാരുണ്യ ആരാധനയോടും കൂടെ സമാപിക്കുന്ന മഹാ ജപമാല റാലിയെക്കുറിച്ചു ബഹു വി പി ജോസഫ് വലിയവീട്ടിൽ അച്ഛൻ നൽകുന്ന നിർദേശങ്ങളും അറിവിപ്പുകളുമാണ്‌ ഈ വീഡിയോയിൽകൂടെ നൽകുന്നത്. 

മഹാ ജപമാല റാലി രാവിലെ 7 മണിക്ക് ഔദ്യോഗികമായി ആരംഭിക്കുമെങ്കിലും, റോഡിൽ ഗതാഗത സ്തംഭനവും തിരക്കും ഒഴിവാക്കാനായി രാത്രിയും അതിരാവിലെയും എത്തുന്ന ഭക്തരെ ഉൾക്കൊള്ളിച്ചുകൊണ്ടു വെളുപ്പിനേ 6 മണിക്കുതന്നെ ജപമാല റാലി ആരംഭിക്കുന്നതാണ്.

ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരും വെയിലിൽനിന്നു സംരക്ഷണം നേടാൻ കുടയും, കുടിക്കാൻ വെള്ളവും കഴിക്കാൻ ലഘു ഭക്ഷണവും കരുതുക. ജപമാല റാലി തടസം നേരിടാതെ  ഭക്തിനിർഭരമായി നടക്കാനും എല്ലാവർക്കും അനുഗ്രഹപ്രദമാകാനും പരിശ്രമിക്കുക. 

No comments:

Post a Comment

Please add your comments, queries and Prayer intentions below: God Bless.